കേരളത്തില്‍ നടക്കുന്ന 35- ആമത് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണവും വെള്ളിയും മണിപ്പൂരിന്. വനിതകളുടെ 48 കിലോ ഭാരോദ്വഹത്തില്‍ മണിപ്പൂരിന്റെ സഞ്‌ജിത ചാനു സ്വര്‍ണവും മീരാബായ് വെള്ളിയും നേടി.
വെങ്കല മെഡല്‍ ആന്ധ്രാപ്രദേശിന്റെ ഉഷയ്ക്കാണ്. മത്സരത്തില്‍ കേരളത്തിന്റെ ലിന്‍ഡാ തോമസിന് ആറാം സ്ഥാനവും ആന്‍സി ഡാനിയേലിന് ഏഴാം സ്ഥാനവുമാണ് ലഭിച്ചത്.
ഭാരോദ്വഹനത്തില്‍ കേരള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും വനിത ഫുട്‌ബോളില്‍ കേരളത്തിന്റെ വനിതകള്‍ തകര്‍പ്പന്‍ ജയം നേടി പ്രതീക്ഷ നിലനിര്‍ത്തി. എതിരില്ലത്ത ഒരു ഗോളിനാണ് കേരളം പശ്ചിമബംഗാളിനെ തോല്പിച്ചത്. നിഖിലയാണ് 61 ആം മിനിറ്റില്‍ കേരളത്തിനായി ഗോള്‍ നേടിയത്.