ബ്രസീലിയന്‍ സൂപ്പര്‍ താരവും ബാഴ്സലോണായുടെ കളിക്കാരനുമായ സൂപ്പര്‍ താരം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു. അടുത്ത മാസം പതിനെട്ടിന് മെക്സിക്കന്‍ ക്ലബ്ബായ ലിയോണിനെതിരെയുളള സൗഹൃദമല്സരത്തിലായിരിക്കും നെയ്മര്‍ പന്ത് തട്ടാനിറങ്ങുന്നത്.
പരിക്ക് ഏകദേശം ഭേദമായെന്ന് നെയ്മര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതൊടെ സ്പാനിഷ് ലീഗിന്റെ തുടക്കം മുതല്‍ ബാഴ്സയില്‍ നെയ്മര്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
ലോകകപ്പില്‍ ബ്രസീല്‍- കൊളംബിയ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ കൊളംബിയന്‍ പ്രതിരോധനിര താരം സുനിഗ കാല്‍മുട്ട്കൊണ്ട് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു നെയ്മര്‍ക്ക് പരിക്ക് പറ്റിയത്.