ഷറപ്പോവയ്ക്ക് അട്ടിമറി തോല്‍വി
നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ലോക അഞ്ചാം റാങ്കുകാരിയുമായ മരിയാ ഷറപ്പോവയ്ക്ക് അട്ടിമറി തോല്‍വി. ജർമ്മൻ താരം ആഞ്ചലിക് കെർബറാണ് വിംബിൾഡൺ ടെന്നീസില്‍ റഷ്യന്‍ താരത്തെ അട്ടിമറിച്ചത്.
ചൊവ്വാഴ്ച നടന്ന നാലാം വനിതാ സിംഗിൾസ് നാലാം റൗണ്ട് മത്സരത്തിൽ 7-6 (4), 4-6, 6-4 എന്ന സ്കോറിനാണ് കെർബറുടെ ജയം. ലോക രണ്ടാം റാങ്ക് താരം പോളണ്ടിന്റെ ആഗ്നിസ്ക റാദ്‌വാൻസ്കയെ ആദ്യ റൗണ്ടിൽ കെട്ടുകെട്ടിച്ചു കൊണ്ടായിരുന്നു കെർബറുടെ ഈ വിംബിൾഡൺ സീസൺ ആരംഭിച്ചത്. ക്വാർട്ടറിൽ കെർബർ കാനഡയുടെ യുജീൻ ബോഷാർഡിനെ നേരിടും.