ദൈവം കോപത്തോടെ ചോദിച്ചു ‘ഇത്രയ്‌ക്കും ചീപ്പാണോ ലയണല്‍ മെസി’ - വിവാദങ്ങള്‍ക്ക് തുടക്കം
വിരമിക്കൽ പ്രഖ്യാപിക്കുകയും പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്‌ത അര്‍ജന്റിനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ നായകൻ ഡിയേഗോ മാറഡോണ രംഗത്ത്. മെസി വിരമിക്കൽ നാടകം കളിക്കുകയായിരുന്നു. തുടര്‍ച്ചയായി ഫൈനലുകളില്‍ തോല്‍ക്കുന്നതിന്റെ നാണക്കേട് മറയ്‌ക്കാനായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചിരുന്നതെന്നും ഫുട്ബോള്‍ ദൈവം പറഞ്ഞു.
ഫൈനലുകളില്‍ തോല്‍ക്കുന്നത് പതിവാക്കിയതോടെയാണ് മെസി രാജി പ്രഖ്യാപിച്ചത്. 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചത് തോറ്റതിന്റെ ജാളിയത മറയ്‌ക്കാന്‍ ആണെന്നും മാറഡോണ കുറ്റപ്പെടുത്തി.
അര്‍ജന്റിനന്‍ പ്രസിഡന്റ് മൗറീഷ്യോ മാക്രി ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരമാണ് ടീമില്‍ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച മെസി തീരുമാനം പുനപരിശോധിച്ചത്. തോൽവി സാധാരണമാണെന്നും മെസി വിരമിക്കേണ്ടെന്നും അന്ന് മാറഡോണയടക്കമുള്ളവർ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മെസിക്കെതിരെ മാറഡോണ തന്നെ രംഗത്തെത്തിയത്.