ഗോളടിച്ച് ലയണല്‍ മെസ്സി തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഉറുഗ്വായെ തോല്‍പിച്ച ഏകഗോള്‍ പിറന്നത് മെസ്സിയുടെ ബൂട്ടില്‍ നിന്ന്

ശനി, 3 സെപ്‌റ്റംബര്‍ 2016 (07:54 IST)
കോപ്പ അമേരിക്കയി ഫൈനലില്‍ ചിലിയോട് തോറ്റതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ ലയണല്‍ മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാറൌണ്ടില്‍ ഉറുഗ്വായ്ക്ക് എതിരായ മത്സരത്തിലാണ് മെസി എത്തിയത്. തിരിച്ചുവരവ് മെസി ഗംഭീരമാക്കി. ഉറുഗ്വായെ തോല്പിച്ച മത്സരത്തില്‍ അര്‍ജന്റീനയുടെ ഏകഗോള്‍ മെസ്സിയുടെ വകയായിരുന്നു.
 
പെനാല്‍റ്റി ബോക്സിനു പുറത്തുനിന്നും പായിച്ച ഷോട്ട് വല കുലുക്കിയത് 43 ആം മിനിറ്റില്‍ ആയിരുന്നു. ഇതോടെ, അര്‍ജന്റീനയ്ക്ക് ജയവും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും സ്വന്തമായി.
 

വെബ്ദുനിയ വായിക്കുക