സ്പാനീഷ് - ബ്രസീല്‍ പോരാട്ടത്തിനു വേദിയൊരുങ്ങാന്‍ പോവുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും കിരീടമോഹികളായ എഫ്സി ഗോവയുമാണ് ഈ അപുര്‍വ്വ പോരാട്ടത്തിനു വേദിയൊരുക്കാന്‍ പോകുന്നത്.
കൊല്‍ക്കത്ത ടീമിലെ ആറ് വിദേശികള്‍ സ്പെയിനില്നിന്നുള്ളവരാണെങ്കില് ഗോവ ടീമില്‍ മാര്‍ക്കീ താരമടക്കം ആറുപേര്‍ ബ്രസീലില്‍നിന്നാണ്. ഇരുടീമുകളിലെ പരിശീലനസംഘത്തിലും ഇതേ രാജ്യങ്ങളുടെ ആധിപത്യമാണ്. കൊല്‍ക്കത്ത ടീമില്‍ പ്രതിരോധനിരക്കാരായ ജോസ്മി, ടിറി, മധ്യനിരക്കാരന് ബോറിയ ഫെര്‍ണാണ്ടസ്, ജെയ്മെ ഗാവിലാന്, ജാവി ലാറ, ഗോള്‍കീപ്പര്‍ യുവാന്‍ എന്നിവരാണ് സ്പെയിനില്‍നിന്നുള്ളവര്‍. ഇതില്‍ ബോറിയ, ജോസ്മി, എന്നിവര്‍ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ക്കുപുറമേ അഞ്ച് വിദേശതാരങ്ങള്‍കൂടി ടീമിലുണ്ടെങ്കിലും അവര്‍ വിവിധരാജ്യങ്ങളില്നിന്നുള്ളവരാണ്.