സൂപ്പര്‍ താരം റൂണി ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെത്തുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രചാരണത്തിനായി ഒരു മത്സരത്തില്‍ കാണിയായി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണി കാണിയായെത്തുന്നു. അത്‍ലറ്റികോ ഡി കോല്‍ക്കത്തയുടെ ഉടമകളിലൊരാളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ എട്ടിനും ഇരുപതിനു ഇടയ്ക്കായിരിക്കും റൂണി കൊല്‍ക്കത്ത സന്ദര്‍ശിക്കുകയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഉടമ കൂടിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി അറിയിച്ചു.
റൂണി കളിക്കുന്ന ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നവംബര്‍ 8 നും 20തിനും ഇടയില്‍ കളിയില്ല. ഈ പശ്ചാത്തലത്തിലാണ് റൂണിയുടെ ഐ എസ് എല്ലില്‍ കാണിയായെത്താനുള്ള കളമൊരുങ്ങൂന്നത്.