ഇന്ത്യന്‍ റെയില്‍വെ ബാസ്‌കറ്റ്‌ബോള്‍ താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വ്യാഴം, 28 ഏപ്രില്‍ 2022 (09:20 IST)
ഇന്ത്യന്‍ റെയില്‍വെ ബാസ്‌കറ്റ്ബോള്‍ താരം പാതിരിപ്പറ്റ കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര (22) ബിഹാറിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫ്ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ ഫോണ്‍വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമയെ വിവരമറിയിക്കുകയും, ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായതിനാല്‍ അദ്ദേഹം പൊലീസിനെ വിളിച്ച് ഫ്‌ളാറ്റ് തുറന്ന് പരിശോധിപ്പിക്കുകയുമായിരുന്നു.
ബുധനാഴ്ച പട്നയിലെത്തിയ ബന്ധുക്കള്‍ ലിതാരയുടെ കോച്ച് രവി സിങ്ങിന്റെ പേരില്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. രവിസിങ് തന്നെ ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും നേരത്തെ സൂചിപ്പിച്ചിരുന്നു.