യു എസ് ഓപ്പൺ ഡബ്ൾസ്: ഉജ്ജ്വല ജയത്തോടെ ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിൽ

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (11:30 IST)
യു എസ് ഓപ്പൺ ഡബ്ൾസിൽ ഇന്ത്യൻ താരങ്ങള്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സാനിയ മിർസ, ലിയാണ്ടർ പേസ്, രോഹൻ ബൊപ്പണ്ണ എന്നിവരാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഫ്രെഡറിക് നീൽസൺ സഖ്യം റാഡെക് സ്റ്റെപാനക് - നെനാദ് സിമോൻജിക് സഖ്യത്തെ വീഴ്ത്തിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോർ 6-3, 6-7 (3), 6-3.
 
മിക്സഡ് ഡബിൾസിൽ വെറ്ററൻ താരം ലിയാണ്ടർ പേസും സ്വിസ്സ് പങ്കാളി മാർട്ടിന ഹിംഗിസും യു എസ് താരങ്ങളായ സാചിയ വിക്കി, ഫ്രാൻസ് ടിയാഫോ എന്നിവരെയാണ് തോൽപിച്ചത്. സാനിയ മിർസയും പുതിയ ഡബ്ൾസ് പങ്കാളി ബാർബോറ സ്ട്രിക്കോവയും യു എസ് ജോടികളായ ജാഡ മി ഹാർട്ട്, എന ശിബഹാര എന്നിവരെയും തോൽപ്പിച്ചു. സ്കോർ 6-3, 6-2.

വെബ്ദുനിയ വായിക്കുക