ഓസില്‍ മാതൃകയാകുന്നു; ലോകകപ്പിലെ ബോണസ് തുക ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കും

വ്യാഴം, 17 ജൂലൈ 2014 (10:01 IST)
ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ജര്‍മന്‍ ടീം താരം മെസൂത് ഓസില്‍ ലോകകപ്പില്‍ ലഭിച്ച ബോണസ് തുക ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നു. 3.6 കോടി രൂപയാണ് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്നത്.

ടീം ഫൈനലില്‍ വിജയിച്ചപ്പോഴും സെമിയില്‍ വിജയിച്ചപ്പോഴുമായി ലഭിച്ച ബോണസ് തുകയാണ് അദ്ദേഹം ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുട്ടികള്‍ക്ക് നല്‍കുന്നത്. ജര്‍മന്‍ താരമാണെങ്കിലും ഓസില്‍ തുര്‍ക്കി വംശജനായ ജര്‍മന്‍ പൌരനാണ്.

നേരത്തെ ഇസ്രായേല്‍ അനുകൂലിയായ ഫിഫയുടെ ഉദ്യോഗസ്ഥന് ഹസ്തദാനം നല്‍കാന്‍ ഓസില്‍ വിസമ്മതിച്ചത് നേരത്തേ വിവാമായിരുന്നു.

വെബ്ദുനിയ വായിക്കുക