കോമൺവെൽത്ത് ഗെയിംസ്: നീരജിന് പകരം പി വി സിന്ധു ഇന്ത്യൻ പതാകയേന്തും

ബുധന്‍, 27 ജൂലൈ 2022 (21:32 IST)
കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പരിക്കേറ്റ് പിന്മാറിയ നീരജ് ചോപ്രയ്ക്ക് പകരം ബാഡ്മിൻ്റൺ താരം പിവി സിന്ധു ഉദ്ഘാടനചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. ഗോൾഡ് കോസ്റ്റിൽ നടന്ന 2018ലെ കോമൺവെൽഠ് ഗെയിംസിലും ഇന്ത്യൻ പതാകയേന്തിയത് സിന്ധുവായിരുന്നു. ഗോൾഡ് കോസ്റ്റിൽ വനിതാ ബാഡ്മിൻ്റൺ സിംഗിൾസിൽ സിന്ധു വെള്ളി മെഡലാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്.
 
സിന്ധുവിനൊപ്പം ഭാരദ്വേഹക മിരഭായ് ചാനു, വനിതാ ബോക്സിംഗ് താരം ലോവ്‌ലിന ബോഗോഹെയ്ന്‍ എന്നിവരെയാണ് പതാകയേന്താൻ പരിഗണിച്ചിരുന്നത്. ലോക അത്ലറ്റിക്സ് മീറ്റിലെ മത്സരത്തിനിടയിൽ നാഭിക്ക് പരിക്കേറ്റതിനെ തുടർന്നാണ് അവസാന നിമിഷം കോമൺവെൽത്ത് ഗെയിംസിൽ നിന്നും നീരജ് ചോപ്ര പിന്മാറിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍