ബ്രിസ്ബേൻ ഇന്റെര്‍നാഷണല്‍: ഗ്ലാമര്‍ ഫൈനല്‍

Webdunia
ശനി, 10 ജനുവരി 2015 (10:57 IST)
ബ്രിസ്ബേൻ ഇന്റെര്‍നാഷണല്‍ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ റഷ്യയുടെ മരിയ ഷറപ്പോവയും സെർബിയയുടെ അന ഇവാനോവിച്ചും ഏറ്റുമുട്ടും. ഇതോടെ ഫൈനലിൽ താര റാണിമാരുടെ പോരാട്ടമാകുമെന്ന് ഉറപ്പായി.

സെമിയിൽ യുക്രൈന്റെ എലീന സ്വിറ്റോലീനയെ നേരിട്ടുള്ള സെറ്റുകൾക്ക്(6-1,​ 6-3) ഷറപ്പോവ​ കീഴടക്കിപ്പോൾ മറ്റോരു സെമിയിൽ അമേരിക്കയുടെ വാർവാറ ലപ്ഷെങ്കോയെയാണ് അന പരാജയപ്പെടുത്തിയത്.
സ്കോർ: 7-6(2) 6-4.

പുരുഷന്മാരുടെ സിംഗിൾസിൽ റോജർ ഫെഡറർ സെമയിൽ കടന്നു. വെള്ളിയാഴ്ച നടന്ന ക്വാർട്ടറിൽ ആസ്ട്രേലിയയുടെ ജെയിംസ് ഡക്‌വ‌ത്തിനെ 37 മിനിട്ടുകൊണ്ടാണ് ഫെഡറർ കെട്ടുകെട്ടിച്ചത്. സ്കോർ: 6-0 6-1. ക്വർട്ടറിൽ ബൾഗേറിയൻ താരം ദിമിത്രോവാണ് ഫെഡററുടെ എതിരാളി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.