പൊട്ടിക്കരഞ്ഞ് നെയ്മര്‍; നിങ്ങള്‍ എനിക്കായി കപ്പുയര്‍ത്തണം

തിങ്കള്‍, 7 ജൂലൈ 2014 (11:46 IST)
' ഞാന്‍ ഇല്ലെങ്കിലും ബ്രസീല്‍ ജനതയ്ക്കും എനിക്കു വേണ്ടിയും നിങ്ങള്‍ കപ്പുയര്‍ത്തണം. ലോകകപ്പ് ഫൈനല്‍ കളിക്കണമെന്നായിരുന്നു മോഹം അത് നടക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാലും ഫൈനലില്‍ ലോകത്തെ എല്ലാ ബ്രസീല്‍ ആരാധകര്‍ക്കുമായി ടീം കപ്പുയര്‍ത്തുബോള്‍ അന്ന് അവര്‍ക്കൊപ്പം ഞാനുമുണ്ടാകും, ആ  ആഘോഷത്തില്‍ പങ്കുചേരാന്‍. ഈ സ്വപനം സാക്ഷാത്ക്കരിക്കാന്‍ ഞാന്‍  സഹതാരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ '. നിറഞ്ഞ മിഴികളോടെ സംസാരിക്കാന്‍ വാക്കുകള്‍ പരതുകയായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍.

ബ്രസീലിനും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും എനിക്കും ഒരുപോലെ ഇത് പ്രയാസകരമായ സമയമാണ്. എനിക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ സ്നേഹവും പിന്തുണയും പകര്‍ന്ന എല്ലാവരോടും കടപ്പാടുണ്ട്- ബ്രസീല്‍ സെമിയില്‍ കാഴ്ചക്കാരനായി പങ്കെടുക്കാമെന്നും നെയ്മര്‍ പറഞ്ഞു.

പരിക്കേറ്റ് ചികിത്സയിലിരിക്കെ ലോകകപ്പില്‍ ഇനി കളിക്കാനാവില്ലെന്ന വിവരമറിയുബോള്‍ നെയ്മര്‍ പൊട്ടികരയുകയായിരുന്നു. സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. പരിക്കേറ്റ അന്നു മുതല്‍ കിടന്ന കിടപ്പില്‍ പോലും പൊട്ടിക്കരച്ചിലും സങ്കടത്തിലുമാണ് ഈ ബ്രസീല്‍ താരം.

ഫോര്‍ട്ടലീസയില്‍ പ്രാഥമിക പരിശോധനക്കുശേഷം റിയോയിലത്തെിച്ച നെയ്മറിനെ വിശ്രമത്തിന് മെഡിക്കല്‍ ഹെലികോപ്റ്ററില്‍ സ്വദേശമായ സവോ പോളോയിലെ ഗ്വാറൂയയിലേക്ക് കൊണ്ടുപോയി.

വെബ്ദുനിയ വായിക്കുക