ബോക്‌സിംഗ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയ നടപടി വിവാദത്തില്‍

വ്യാഴം, 6 നവം‌ബര്‍ 2014 (14:37 IST)
അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെ ബോക്‌സിംഗ് ഇന്ത്യ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയ നടപടിയെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. എട്ട് പേരാണ് ഇത്തരത്തില്‍ പരിശേധനയ്ക്ക് വിധേയമായത്. ഇതില്‍ പതിനെട്ട് വയസ് തികയാത്ത പെണ്‍കുട്ടികളും വിവാഹം കഴിക്കാത്തവരും ഉള്‍പ്പെടും.

ബോക്‌സിംഗ് ഇന്ത്യയുടെ നടപടിയില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് കായികവകുപ്പ് സെക്രട്ടറി അജിത് ശരണ്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോക്‌സിംഗ് ഇന്ത്യ സെക്രട്ടറി ജയ് കോലി വ്യക്തമാക്കി.

അഖിലേന്ത്യാ ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡമനുസരിച്ച് വനിതാ മത്സരാര്‍ത്ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്‍ഭിണിയല്ലന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഈ സംബ്രദായത്തിന് വിപരീതമായ നടപടിയാണ് ബോക്‌സിംഗ് ഇന്ത്യ കൈക്കൊണ്ടത്. താരങ്ങളുടെ ആരോഗ്യസ്ഥതി ഉറപ്പുവരുത്താനും സുരക്ഷയും പരിഗണിച്ചാണ് ഇത്തരത്തില്‍ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് ബോക്‌സിംഗ് ഇന്ത്യ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക