പിസ്‌റ്റോറിയസ് ജയില്‍മോചിതനായി; ഇനി വീട്ടുതടങ്കലില്‍

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (10:13 IST)
കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ളേഡ് റണ്ണര്‍ ഓസ്കര്‍ പിസ്‌റ്റോറിയസ് ജയില്‍മോചിതനായി. അഞ്ചുവര്‍ഷമാണ് അദ്ദേഹത്തെ ശിക്ഷയ്‌ക്ക് വിധിച്ചതെങ്കിലും ഒരു വര്‍ഷം കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ബാക്കിയുള്ള നാലുവര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടി വരും.

ദക്ഷിണാഫ്രിക്കന്‍ പരോള്‍ റിവ്യൂ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിയമമനുസരിച്ച് അഞ്ചു വര്‍ഷമോ അതില്‍ കുറവോ ശിക്ഷ ലഭിച്ചാല്‍ ആറില്‍ ഒരു ഭാഗം ശിക്ഷ അനുഭവിച്ചാല്‍ സര്‍ക്കാരിനു കുറ്റവാളിയെ പുറത്തുവിടാം.   

2013ല്‍ കാമുകി റീവ സ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണു പിസ്റോറിയസിനെ പ്രിട്ടോറിയയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. കൃത്രിമക്കാലുകളില്‍ ഒളിംപിക്സില്‍ മത്സരിച്ചു ശ്രദ്ധ നേടിയ താരമാണു പിസ്റോറിയസ്.