വന്‍തുക മുടക്കി ബാഴ്‌സലോണയില്‍ എത്തിച്ച സുവാരസ് വെറുമൊരു കളിക്കാരനല്ലെന്ന് മുന്‍ പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ട്ട്. മെസിക്ക് പന്ത് എത്തിച്ചു കൊടുക്കാനല്ല, ബാഴ്‌സലോണയ്ക്കായി മികച്ച കളി പുറത്തെടുക്കാനാണ് സുവാരസ് ടീമില്‍ ചേര്‍ന്നതെന്നും. സുവാരസ് മെസിയുടെ വേലക്കാരനാവില്ലെന്നും ലസാര്‍ട്ട് പറഞ്ഞു.
മെസി-നെയ്മര്‍-സുവാരസ് എന്നീ ത്രയങ്ങള്‍ ബാഴ്‌സലോണയില്‍ കരുത്ത് തെളിയിക്കുമെന്നതില്‍ സംശയമില്ലെന്നും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി ബാഴ്സസലോണ മാറിയെന്നും മാര്‍ട്ടിന്‍ ലസാര്‍ട്ട് പറഞ്ഞു. സുവാരസ് എത്തിയതോടെ ബാഴ്‌സലോണയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്തും വേഗതയും ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയം ബാഴ്‌സലോണ കോച്ച് ലൂയിസ് എന്‍ റിക്കിന് ജോലി ഭാരം കൂടിയെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ ജ്യോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതിനായിരുന്നു ഫിഫ സുവാരസിനെ വിലക്കിയിരിക്കുകയാണ്.