ബ്രിട്ടന്റെ ആൻഡി മുറയെ തകര്‍ത്ത് നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടു. ആറാം തവണയാണ് ജോക്കോ മെൽബണിൽ കിരീടമുയർത്തുന്നത്. സ്കോർ 6-1, 7-5, 7-6 (3). ജോക്കോവിച്ചിന്റെ ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടവും പതിനൊന്നാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടവുമാണിത്. നേട്ടത്തോടെ 11 ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയ ബ്യോണ്‍ ബോര്‍ഗിന്റെയും റോഡ് ലാവറുടെയും നേട്ടത്തിനൊപ്പമെത്താനും അദ്ദേഹത്തിനായി.
അതേസമയം ഇവാൻ ലെൻഡിനു ശേഷം അഞ്ച് തവണ ഫൈനലിൽ പരാജയം നേരിടുന്ന രണ്ടാമത്തെയാളായി മുറെ മാറി. 1980ൽ ഇവാൻ ലെൻഡലിന് അഞ്ച് യുഎസ് ഓപ്പൺ കിരീടങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ഇത് നാലാം തവണയാണ് മുറെയ്‌ക്ക് ഓസ്ട്രേയിലന്‍ ഓപ്പണ്‍ ഫൈനലില്‍ കാലിടറുന്നത്. നാലു തവണയും ജോക്കോവിച്ചിണ് മുന്നിലാണ് മുറെ തോല്‍വിയറിഞ്ഞത്. കാനഡയുടെ മിലോസ് റാവോണിക്കിനെ തോല്‍പ്പിച്ചാണ് മുറെ ഫൈനലില്‍ എത്തിയതെങ്കില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയാണ് ജോക്കോവിച്ച് സെമിയില്‍ തകര്‍ത്തത്.