സൈനയ്‌ക്ക് 40 കോടിയുടെ പരസ്യം

വ്യാഴം, 20 സെപ്‌റ്റംബര്‍ 2012 (13:18 IST)
PRO
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവായ വനിതാബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളിന്‌ 40 കോടി രൂപയുടെ പരസ്യക്കരാര്‍. റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്‌ എന്ന കമ്പനിയാണ് മൂന്നു വര്‍ഷത്തെ പരസ്യക്കരാര്‍ സൈനയുമായി ഒപ്പിട്ടത്‌.

രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാതാരം ഇതോടെ സൈനയായി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഒരു കായിക താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പരസ്യക്കരാറും ഇതു തന്നെയാണ്.

വെബ്ദുനിയ വായിക്കുക