തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ സിന്‍സിനാറ്റിയില്‍ ആദ്യറൌണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റോബി ഗിനേപ്രി യെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. പരാജയത്തിന്‍റെ വക്കില്‍ നിന്നായിരുന്നു ഫെഡറര്‍ വിജയം പിടിച്ചെടുത്തത്.
ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ 6-7, 6-5, 6-0 എന്ന സ്കോറില്‍ അയിരുന്നു ഫെഡററുടെ വിജയം. വയറിന് എറ്റ പരുക്ക് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് ഗിനെ പ്രീ ഫെഡററോട് പെട്ടെന്ന് തന്നെ പരാജയം സമ്മതിച്ചത്. കഴിഞ്ഞയാഴ്ച ടൊറന്‍റോയില്‍ ജൈല്‍സ് സിമോണോട് ഒന്നാം റൌണ്ടില്‍ ഫെഡറര്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.
ഈ മത്സരത്തില്‍ കൂടി ആദ്യ റൌണ്ടില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഫെഡററുടെ ഒന്നാം സ്ഥാനത്തിനു കനത്ത ഭീഷണി വരുമായിരുന്നു. സ്വിസ് താരം സെമി ഫൈനലിനു മുമ്പ് പരാജയപ്പെടുകയും നദാല്‍ കിരീടം നേടുകയും ചെയ്താല്‍ സ്പാനിഷ് താരത്തിനു ഒന്നാം നമ്പര്‍ കിരീടം ഫെഡറര്‍ വിട്ടു കൊടുക്കേണ്ടതായി വരും.