സാനിയാ മിര്‍സ-കാരാബ്ലാക് സംഖ്യം ചൈന ഓപ്പണ്‍ ഫൈനലില്‍

ശനി, 5 ഒക്‌ടോബര്‍ 2013 (11:48 IST)
PRO
ഇന്ത്യയുടെ സാനിയാ മിര്‍സ-സിംബാബ്‌വെയുടെ കാരാബ്ലാക് സഖ്യം ചൈന ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് ഫൈനലിലെത്തി.

വെള്ളിയാഴ്ച നടന്ന സെമിയില്‍ ഒന്നാം സീഡ് റോബര്‍ട്ട വിന്‍ചി-സാറാ എറാനി ജോഡിയെ നേരിട്ടുള്ള സെറ്റുകളില്‍(6-4, 6-4) തകര്‍ത്താണ് സാനിയാ സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

വേര ദുഷേവിന - അരാന്റക്‌സ്പര ജോഡിയാണ് സാനിയാ മിര്‍സ-കാരാബ്ലാക് സംഖ്യത്തിന്റെ ഫൈനലിലെ എതിരാളികള്‍.

വെബ്ദുനിയ വായിക്കുക