വേഗമെന്നാല്‍ വെറ്റലല്ലാതെ ആര്?

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (09:01 IST)
PRO
ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ റെഡ്ബുള്ളിന്റെ ജര്‍മ്മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റലിന് ലോക കിരീടം. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയതോടെയാണ് വെറ്റല്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

വെറ്റലിന്റെ തുടര്‍ച്ചയായ നാലാം ലോക കിരീടമാണിത്.അഞ്ചാം ലാപ്പില്‍ പതിനാറാം സ്ഥാനത്തേക്ക് പോയെങ്കിലും ഭാഗ്യവും മനക്കരുത്തും ഒത്തുചേര്‍ന്നപ്പോള്‍ വേഗം പിന്നിലായി.

കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സഹതാരം റെഡ്ബുളളിലെ മാര്‍ക്ക് ബെബ്ബര്‍ ഗര്‍ബോക്‌സ് തകരാറു മൂലം പിന്മാറിയതോടെ വെറ്റലിന് മത്സരം ഏകപക്ഷീയമായി.

രണ്ടാം സ്ഥാനത്തുളള നിക്കോ റോസ്ബര്‍ഗിനെ 29.8 സെക്കന്റിന് പിന്തള്ളിയാണ് വെറ്റല്‍ സീസണിലെ പത്താം കിരീടം സ്വന്തമാക്കിയത്. പതിനേഴാം സ്ഥാനത്ത് മത്സരം ആരംഭിച്ച ലോട്ടസിന്റെ ഗ്രോസിന്‍ പോഡിയത്തിലെ മൂന്നാം സ്ഥാനം

ഷൂമാക്കറിനും പാന്റിയോക്കുമൊപ്പം തുടര്‍ച്ചയായ നാലാം ലോക കിരീടമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ വെറ്റല്‍ ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്.

വെബ്ദുനിയ വായിക്കുക