വിശ്രമം കഴിഞ്ഞു; ലയണല്‍ ഇറങ്ങുന്നു

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (10:04 IST)
PRO
പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബാഴ്സ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി പരിശീലനം വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞമാസം 28ന് അമേരിയയ്ക്ക് എതിരായ ലാലിഗ മത്സരത്തിനിടെയാണ് മെസിക്ക് തുടയ്ക്ക് പരിക്കേറ്റത്. മെസി ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് കഴിഞ്ഞദിവസം തിരിച്ചെത്തി.

ശനിയാഴ്ച ഒസാസുനയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി ബാഴ്സലോണയ്ക്കായി കളിച്ചേക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക