കുഴപ്പങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും തങ്ങളുടെ ദേശീയ ഹീറോകളെ ആദരിക്കാന്‍ ഹരിയാന സമയം കണ്ടെത്തി. ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തി രാജ്യത്തിനും സംസ്ഥാനത്തിനും പെരുമ നല്‍കിയ ഇന്ത്യന്‍ ബോക്സര്‍മാരായ വിജേന്ദര്‍ കുമാറിനും അഖില്‍ കുമാറിനും ജന്‍മനാട് മികച്ച സ്വീകരണം നല്‍കി.
ഇന്ത്യന്‍ നാഷണല്‍ ലോക്ദളാണ് സ്വീകരണത്തിനു ചുക്കാന്‍ പിടിച്ചത്. വിജേന്ദറിനെയും അഖിലിനെയും ആദരിക്കാന്‍ വ്യത്യസ്ത പരിപാടികളാണ് ഐ എന്‍ ഡി എല്‍ ആസൂത്രണം ചെയ്തത്. താളമേളത്തോടെയാണ് ഇരുവരെയും സെന്‍റര്‍ സ്റ്റേജിലേക്ക് കൊണ്ടു വന്നത്.
പല സ്ഥലങ്ങളിലും ഒളിമ്പ്യന്‍മാരെ മാലയിട്ട് സ്വീകരിക്കുകയുണ്ടായി. വിജേന്ദറിനെ ദേവി ലാല്‍ ഭവന്‍ റോട്ടക് ഗേറ്റില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ താരത്തെ പിന്നീട് കൊണ്ടുവന്നത് ആനപ്പുറത്തായിരുന്നു. ദേവിലാല്‍ സദനിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. രാജ്യസഭാംഗം അജയ് സിംഗ് ചൌട്ടാലയായിരുന്നു സ്വാഗത പ്രസംഗം നടത്തിയത്.
സ്വീകരണം ഹൃദയത്തിലാണ് ഏറ്റ് വാങ്ങിയതെന്നും രാജ്യത്തിന്‍റെ സ്നേഹം മറക്കില്ലെന്നും മറുപടി പ്രസംഗത്തില്‍ വിജേന്ദര്‍ വ്യക്തമാക്കിയത്. ഒട്ടേറെ ബാമ്ലയിലെ കായിക പ്രവര്‍ത്തകര്‍ ആഹ്ലാദനൃത്തം വച്ചാണ് ഒളിമ്പിക് ഹീറോകളെ സ്വീകരിച്ചത്. ബാമ്ല മുതല്‍ ഇരുവരെയും തുറന്ന ജീപ്പില്‍ കാലുവാസിലേക്ക് കൊണ്ടു വന്നു.
വിജേന്ദറിന്‍റെ വീടിനു മുന്നിലേക്ക് നീളുന്ന വഴികളെല്ലാം വൃത്തിയാക്കിയിരുന്നു. ഭിവാനി ബോക്സിംഗ് ക്ലബ്ബിന്‍റെ പേര് ബോക്സിംഗിന്‍റെ പിതാവായി കരുതുന്ന കാപ്റ്റന്‍ ഹവാസിംഗിന്‍റെ പേരിലേക്ക് മാറ്റണമെന്ന് അര്‍ജുന അവാര്‍ഡ് നേടിയ ബോക്സര്‍ മെഹ്താബ് സിംഗ്, ജിതേന്ദര്‍ സിംഗ്, രാജ് കുമാര്‍ സംഗ്വാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.