ലോക അമ്പെയ്ത്തില്‍ ദീപികാ കുമാരിയ്ക്ക് വെള്ളി

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (17:03 IST)
PTI
PTI
ലോക അമ്പെയ്ത്തില്‍ ഇന്ത്യന്‍താരം ദീപികാ കുമാരിയ്ക്ക് വെള്ളി മെഡല്‍. കൊറിയയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഓക് ഹീ യുന്‍ ആണ് ദീപികയെ പരാജയപ്പെടുത്തിയത്. ഓക് ഹീ യുന്‍ 6-4 നാണ് ദീപികയെ കീഴടക്കിയത്.

നാല് സ്റ്റേജുകളിലായി നടന്ന ലോകകപ്പ് മത്സരങ്ങളുടെ ആവേശപൂര്‍വമായ വാര്‍ഷികഫൈനല്‍ മത്സരത്തിലാണ് ദീപികയ്ക്ക് കാലിടറിയത്. തുടക്കത്തില്‍ മൂന്ന് 10 പോയന്റുകള്‍ നേടി 3-1 ന് ലീഡുചെയ്ത 19-കാരിയായ ദീപിക മൂന്നാം സെറ്റില്‍ സമയക്കുരുക്കില്‍പെട്ട് പിന്നോട്ട് പോയി.

ലോകകപ്പിലെ ദീപികയുടെ തുടര്‍ച്ചയായ മൂന്നാം വെള്ളിയാണിത്. 2010-ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന ദീപിക 2011-ലും 2012-ലും വെള്ളി നേടിയിരുന്നു.

മെയില്‍ നടന്ന ഷാങ്ഹായ് ലോകകപ്പില്‍ വിധി നിര്‍ണയത്തിലെ പാകപ്പിഴകാരണം റാഞ്ചി സ്വദേശിയായ ദീപികയ്ക്ക് സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക