പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്ഫോടനങ്ങളുടെ നടുക്കത്തില്‍നിന്നും അമേരിക്ക ഇപ്പോഴും ഉണര്‍ന്നിട്ടില്ല. 2013 ഏപ്രില്‍ 16 തിങ്കളാഴ്ച വൈകിട്ട് നടന്ന സ്ഫോടനങ്ങളില്‍ എട്ടുവയസ്സുകാരനടക്കം നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.
ഭീകരതയ്ക്കെതിരെ പോരാടുന്ന തങ്ങളുടെ തട്ടകത്തില്‍ത്തന്നെ ആക്രമണമുണ്ടായത് അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാര്‍ഷിക മാരത്തണാണ് ബോസ്റ്റണിലേത്.
ഇത്തവണത്തെ നൂറ്റിപ്പതിനേഴാം മാരത്തണില്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കുപുറമെ 90 രാജ്യങ്ങളില്‍നിന്നുള്ള അത്ലറ്റുകളും പങ്കെടുത്തിരുന്നു. 26.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 23,000 കായിക താരങ്ങളുടെ മാരത്തണ്‍ കാണാന്‍ അഞ്ച് ലക്ഷത്തോളം കാണികള്‍ എത്തിയിരുന്നു. 8,06,000 ഡോളറാണ് സമ്മാനത്തുക.
PRO
സംഘടനാമികവുകൊണ്ടും മേളക്കൊഴുപ്പുകൊണ്ടും അറ്റ്ലാന്റാ ഒളിംപിക്സ് മറ്റെല്ലാ ഒളിമ്പിക്സിനെയും കവച്ചു വച്ചു. എന്നാല്‍ ഒളിമ്പിക്സിന്റെ സുരക്ഷയ്ക്ക് തന്നെ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഇടവച്ചതും ഈ ഒളിമ്പിക്സിന്റെ തുടക്കത്തില്‍ ഉണ്ടായ ഒരു ബോംബ് സ്ഫോടനമാണ്.
ഒളിമ്പിക്സ് പാര്‍ക്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്സ് മുതല്‍ എല്ലാ ഒളിമ്പിക്സിനും ആകാശസുരക്ഷയ്ക്കായി സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍ വിന്യസിക്കാറുണ്ട്
PRO
ക്രിക്കറ്റിനിടെ തോക്കുകള്‍ കൊണ്ട് ചോരക്കളി
2009 മാര്‍ച്ചില്‍ പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനു നേരെ തീവ്രവാദി ആക്രമണം. വെടിവയ്പ്പില്‍ അഞ്ചോളം ലങ്കന്‍ താരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. അഞ്ചോളം പോലീസുകാരും മൂന്ന് ഒഫീഷ്യല്‍സും കൊല്ലപ്പെട്ടു.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെ ടെസ്റ്റ് നടക്കുന്ന ലാഹോറിലെ ഖദ്ദാഫി സ്റ്റേഡിയത്തിലേക്ക് ടീം പോകുമ്പോഴാണ് ബസിനു നേരെ ആക്രമണമുണ്ടായത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനായി ലങ്കന്‍ ടീം ബസില്‍ സ്റ്റേഡിയത്തിലേക്കു പോകുമ്പോള്‍ ലിബര്‍ട്ടി മാര്‍ക്കറ്റിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാന്‍ പര്യടനത്തിനു പോയത്.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരാക്രമണം. സുരക്ഷ മുന്‍ നിര്‍ത്തി ഓസ്ട്രേലിയയും പാക് പര്യടനത്തില്‍നിന്നു പിന്മാറിയിരുന്നു. പിന്നീട്, ചാമ്പ്യന്‍സ് ട്രോഫിയും ഇവിടെനിന്നു മാറ്റി. ഇതുകാരണമുണ്ടായ കനത്ത സാമ്പത്തിക നഷ്ടം നികത്താനാണ് പാക്കിസ്ഥാന്‍ ലങ്കയെ പര്യടനത്തിനു ക്ഷണിച്ചത്.
PRO
ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ കലാപത്തില്‍ ഈജിപ്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ 21 പേര്‍ക്ക് വധശിക്ഷയും വിധിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ അക്രമം ആയിരുന്നു അത്.
2012 ഫെബ്രുവരി ഒന്നിന് പോര്‍ട്ട് സെഡ് സ്‌റ്റേഡിയത്തിലായിരുന്നു അക്രമം നടന്നത്. ബദ്ധവൈരികളായ അല്‍ അഹ്‌രി-അല്‍ മസ്‌രി എന്നീ ടീമുകള്‍ തമ്മിലുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം.
ആരാധകര്‍ പരസ്പരം ഏറ്റുമുട്ടുകയും സ്റ്റേഡിയത്തില്‍ തീവയ്ക്കുകയുമായിരുന്നു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. കേസില്‍ 52 ഓളം പ്രതികളുണ്ടായിരുന്നു.