രാജിവച്ചില്ലെങ്കില്‍ ശ്രീനിവാസനെ പുറത്താക്കാന്‍ നീക്കം

ശനി, 25 മെയ് 2013 (16:51 IST)
PRO
PRO
ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്‍ വീണ്ടും. തന്നെ ലക്ഷ്യമിട്ടാണ് തന്റെ മരുമകന്‍ മെയ്യപ്പന്‍ കുടുക്കിയത്. തനിക്കെതിരായ നീക്കങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. മെയ്യപ്പന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ല. തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത മെയ്യപ്പനെ കാണാനായി ശ്രീനിവാസന്‍ മുംബൈയില്‍ എത്തുന്നുണ്ട്. അതേസമയം രാജി വച്ചില്ലെങ്കില്‍ ശ്രീനിവാസനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഐപിഎല്‍ ആറാം സീസണിന്റെ ഫൈനലിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് വിവരം.

ഉടമകളിലൊരാളായ മെയ്യപ്പന്‍ അറസ്റ്റിലായത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടിയാണ്. ഐ‌പിഎല്ലില്‍ നിന്നുള്ള ടീമിന്റെ പുറത്താകലിന് തന്നെ ഇത് കാരണമായേക്കാം.

വെബ്ദുനിയ വായിക്കുക