രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്!
വെള്ളി, 6 ജൂലൈ 2012 (14:25 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഇരുപത്തിയൊന്ന് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്!
ഒരു താരം രണ്ട് രാജ്യങ്ങള്‍ക്കായി ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. ഇങ്ങനെ രണ്ട് സംഭവങ്ങളാണ് ഒളിമ്പിക്സ് ചരിത്രത്തിലുള്ളത്. റഗ്ബി താരം ഡാനിയല്‍ കരോളും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ അകാകിദെ കാഖിയാഷ്വിലിയുമാണ് ഈ താരങ്ങള്‍.
PRO
PRO
റഗ്ബിയില്‍ 1908 ഒളിമ്പിക്സില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാനിയല്‍ കരോള്‍ സ്വര്‍ണം നേടി. 1920ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനും വേണ്ടിയും, മെല്‍ബണില്‍ ജനിച്ച ഡാനിയല്‍ കരോള്‍ സ്വര്‍ണം സ്വന്തമാക്കി.
അകാകിദെ കാഖിയാഷ്വിലി യുഎസ്എസ്ആറിലെ ജോര്‍ജിയന്‍ എസ്എസ്ആറിലാണ് ജനിച്ചത്. 1992ല്‍ സോവിയറ്റ് യൂണിയന് വേണ്ടി ബാഴ്സലോണ ഒളിമ്പിക്സിലും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടി. പിന്നീട് ഗ്രീസ് പൌരത്വം നേടി. 1996 അറ്റ്ലാന്റയിലും 2000ത്തില്‍ സിഡ്നിയിലും ഒളിമ്പിക്സില്‍ ഗ്രീസിനായി സ്വര്‍ണം നേടി. ഭാരദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ നാല് താരങ്ങളില്‍ ഒരാളാണ് അകാകിദെ കാഖിയാഷ്വിലി.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക