മുറെയുടെ വെല്ലുവിളിച്ച് ഫിറ്റ്നസുണ്ടെന്ന് വീനസ്

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (17:07 IST)
PRO
ഗ്രാന്‍ഡ് സ്ളാമില്‍ പുരുഷന്മാര്‍ക്കുള്ളതു പോലെ വനിതകള്‍ക്കും അഞ്ച് സെറ്റ് മത്സരം വേണമെന്ന പുരുഷ താരം ആന്‍ഡിമുറെയുടെ അഭിപ്രായത്തോട് മുന്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്യംസിന് യോജിപ്പ്.

അഞ്ച് സെറ്റ് മത്സരം കഴിക്കാനുള്ള ഫിറ്റ്നസ് വനിതകള്‍ക്കുമുണ്ടെന്ന് വീനസ് പറയുന്നു.ഇപ്പോള്‍ ഗ്രാന്‍ഡ് സ്ലാമില്‍ വനിതകള്‍ ബെസ്റ്റ് ഓഫ് ത്രീയും പുരുഷന്മാര്‍ ബെസ്റ്റ് ഓഫ് ഫൈവുമാണ് കളിക്കുന്നത്.

ജര്‍മ്മന്‍ വനിതാതാരം ഏഞ്ചലിക് കെന്‍ബറും വീനസിനോട് യോജിച്ചു. എന്നാല്‍, ചെക്ക് താരം പെട്റ ക്വിറ്റോഡ വനിതകള്‍ക്ക് മൂന്ന് സെറ്റ് മത്സരം മതിയെന്ന നിലപാടിലാണ്.

വെബ്ദുനിയ വായിക്കുക