മുന്ന് വനിതാ കായിക താരങ്ങളെ ശുഭംവെര്‍മ്മ പീഡിപ്പിച്ചെന്നു പരാതി
ശനി, 23 മാര്‍ച്ച് 2013 (09:55 IST)
PRO
മൂന്ന് ജൂനിയര്‍ വനിതാ വെയ്‌റ്റ് ലിഫ്‌റ്റിംഗ് താരങ്ങളെ പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ 19 കാരനായ ഭാരോദ്വഹകനെ ഇന്ത്യന്‍ വെയ്‌റ്റ് ലിഫ്‌റ്റിംഗ് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന യൂത്ത് നാഷണല്‍സില്‍ വെള്ളി മെഡല്‍ നേടിയ ശുഭംവെര്‍മ്മയെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
പട്യാല ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെര്‍മ്മയുടെ ശല്യം സഹിച്ചുവന്ന പെണ്‍കുട്ടികള്‍ഒടുവില്‍ തങ്ങളുടെ പരിശീലകര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തുകയും ശല്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
പരാതി കിട്ടിയ ഉടന്‍ നടപടി സ്വീകരിച്ചെന്ന് വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ബീരേന്ദ്ര പ്രസാദ് ബൈശ്യ പറഞ്ഞു. 15 ദിവസത്തിനകം പരാതിയിന്മേല്‍ വിശദീകരണം നല്‍കാന്‍ പ്രതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.