മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ബുധന്‍, 26 മാര്‍ച്ച് 2014 (10:03 IST)
PRO
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സിറ്റി തോല്‍പിച്ചത്.

യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി എഡിന്‍ സെക്കോ നേടിയ ഇരട്ടഗോളാണ് അവരുടെ ജയം അനായാസമാക്കിയത്.

ഇതോടെ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് തങ്ങളുടെ പത്താം തോല്‍വി ആസ്വദിച്ചു. മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ ജയത്തോടെ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

അതെസമയം മറ്റൊരു മത്സരത്തില്‍ ദുര്‍ബലരായ സ്വാന്‍സിയ സിറ്റി ആഴ്‌സണലിനെ സമനിലയില്‍ തളച്ചു.

വെബ്ദുനിയ വായിക്കുക