പാരീസ് സെന്റ് ജര്‍മ്മനി പൊന്നും വിലയ്ക്ക് താരങ്ങളെ വാങ്ങുന്നു
ബുധന്‍, 27 ഫെബ്രുവരി 2013 (17:07 IST)
PRO
ബെക്കാമിനെ ടീമിലെത്തിച്ചതിന് പുറമെ ഫ്രഞ്ച് ക്‌ളബ്ബ് പാരീസ് സെന്റ് ജര്‍മെയ്‌ന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് ഇംഗ്‌ളീഷ് താരം വെയ്‌ന്‍ റൂണിക്കായി വലയെറിയുന്നതായി സൂചന.
നിലവില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന റൂണി അവരുമായി രണ്ടു വര്‍ഷത്തേക്ക് കൂടി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പക്ഷേ അടുത്ത സീസണില്‍ മാഞ്ചസ്‌റ്റര്‍ മുന്‍ നിരയില്‍ വാന്‍ പേഴ്‌സിയ്‌ക്കൊപ്പം ലേവാന്‍ഡോവ്‌സ്കി ആയിരിക്കുമെന്നാണ് സൂചന.
അതുകൊണ്ട് തന്നെ റൂണി പേയേക്കും എന്നും പറയപ്പെടുന്നു. പാരീസ് സെന്റ് ജര്‍മ്മന്‍ അടുത്തെയിടെ സ്വീഡിഷ് സൂപ്പര്‍താരം സ്‌ളാറ്റന്‍ ഇബ്രാഹിമോവിക്കിനെ ടീം നിരയില്‍ എത്തിച്ചിരുന്നു. അമേരിക്കന്‍ മേജര്‍ ലീഗില്‍ കരാര്‍ പൂര്‍ത്തിയാക്കി എത്തിയ ഇംഗ്‌ളണ്ടിന്റെ മുന്‍ നായകന്‍ ബെക്കാമിനെയും ടീമില്‍ എടുത്തു.