പരുക്കിനെത്തുടര്‍ന്ന് ഷറപ്പോവ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി
ചൊവ്വ, 8 ഒക്ടോബര്‍ 2013 (13:21 IST)
PRO
പരുക്ക് അലട്ടുന്ന ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവ ഇസ്താംബൂളില്‍ നടക്കുന്ന ലോക വനിതാ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി.
തോളിലെ പരുക്ക് മൂലം കഴിഞ്ഞ യുഎസ് ഓപ്പണും ഷറപ്പോവയ്ക്കു നഷ്ടപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ ഷിന്ഷിനാത്തിയില് നടന്ന വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലാണ് ഷറപ്പോവ അവസാനമായി മത്സരിച്ചത്.
ഇസ്താംബൂളിലെ തന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതില് വിഷമമുണ്ടെന്നും പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് ഏറെ നിരാശയുണ്ടെന്നും താരം വിശദീകരിച്ചിരുന്നു.