ബ്രസീലിന്റെ യുവതാരം നെയ്മര്‍ ഇനി ബാഴ്സയുടെ സ്വന്തം. സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് നെയ്മര്‍ ചേക്കേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിന് ശേഷം ജൂലൈ ഒന്നിന് നെയ്മര്‍ ബാഴ്സലോണയിലെത്തിയേക്കും. 21കാരനായ നെയ്മറിന്റെ ഇപ്പോഴത്തെ ക്ലബായ സാന്റോസ് ഇതു സംബന്ധിച്ച് അടുത്താഴ്ച സ്ഥിരീകരണം നടത്തും.
നെയ്മറുടെ വരവ് ബാഴ്സലോണയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് സൂപ്പര്‍താരം ലയണല്‍ മെസി പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അവസാന തീരുമാനമെടുക്കേണ്ടത് നെയ്മറാണ്. നിരവധി വ്യത്യസ്തതകളുള്ള കളിക്കാരനാണെന്നും ബാഴ്സലോണ താരം കൂടിയായ മെസ്സി അഭിപ്രായപ്പെട്ടു.
ചെല്‍സി, യുവന്റസ്, റയല്‍ മാഡ്രിഡ് തുടങ്ങി നിരവധി ക്ലബുകള്‍ നെയ്മറിനെ തങ്ങളുടെ ക്ലബിലെത്തിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.