പ്രശസ്ത സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അക്സിസ് ബാങ്കിന് ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവ്.
ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും ആവശ്യമുള്ള സമയത്തു ഡെബിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിക്കാന്‍ കഴിയാതിരുന്ന സംഭവമാണ് ഉപഭോക്തൃ കോടതിയിലെത്തിയത്. കോടതിച്ചെലവിലേക്കായി 5,000 രൂപ നല്‍കണമെന്നും ഫോറം നിര്‍ദേശിച്ചിട്ടുണ്ട്.
2011-ല്‍ നെതര്‍ലെന്‍ഡിലെ റൊട്ടര്‍ഡാമില്‍ കാത്തെ പസഫിക് സ്ക്വാഷ് ഓപ്പണില്‍ പങ്കെടുക്കുന്നതിനെത്തിയ ദീപിക ഹോട്ടല്‍ ബില്ലടയ്ക്കാന്‍ ആക്സിസ് ബാങ്കിന്റെ ഡെബിറ്റ് കാര്ഡുപയോഗിച്ചപ്പോള് ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
താന്‍ അനുഭവിക്കേണ്ടി വന്ന മാനസ്സിക വ്യഥ കളിയെ ബാധിച്ചെന്നും ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായെന്നും ചൂണ്ടിക്കാട്ടി ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയില്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദീപിക പരാതി നല്‍കിയത്.