തന്നെ അംഗീകരിക്കാന്‍ ആരുമില്ലായിരുന്നെന്ന് മേരി കോം

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (16:29 IST)
PRO
ഒരു കാലത്ത് തന്നെ അംഗീകരിക്കാന്‍ ആരുമില്ലായിരുന്നെന്നും ഒടുവില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോഴാണ് രാജ്യം തന്നെ തിരിച്ചറിഞ്ഞതെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ വനിതാ ബോക്സര്‍ എംസി മേരികോം.

മിസോറാമില്‍ നല്‍കിയ ഒരു സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മേരി. രാജ്യത്ത് ചില കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരെ മാത്രമാണ് പത്രങ്ങളും അധികാരികളും അംഗീകരിക്കുന്നത്. നിരവധി തവണ ലോക ചാമ്പ്യനായിട്ടുകൂടി തന്നെ അംഗീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

കായികതാരങ്ങളോട് ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്ന് ഒടുവില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോഴാണ് രാജ്യം തിരിച്ചറിഞ്ഞതെന്നും മേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക