ജി വി രാജ പുരസ്കാരം: ദിജുവിനും ടിന്റു ലൂക്കയ്ക്കും
വെള്ളി, 11 ഒക്‌ടോബര്‍ 2013 (17:55 IST)
PRO
ദേശീയ / അന്തര്‍ദേശീയ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കേരളീയരായ കായിക താരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡായ ജിവി രാജ പുരസ്കാരം ബാഡ്മിന്റണ്‍ താരം വി ദിജുവിനും അത്ലെറ്റ് ടിന്റുലൂക്കയ്ക്കും ലഭിക്കും.
ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് ജി വി രാജപുരസ്കാരം. ടോം ജോസഫിന് സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം നല്‍കും. . സംസ്ഥാനത്തിലെ പരമോന്നത കായിക ബഹുമതിയായ ജി വി രാജ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടോമിനെ തഴഞ്ഞതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അര്‍ജുന അവാര്‍ഡില്‍ നിന്നും ടോം ജോസഫിനെ ഒമ്പതാം തവണയും തഴഞ്ഞത് കായികപ്രേമികളില്‍ നിരാശയുണ്ടായിരുന്നു. അന്ന് ടോം ജോസഫിന് സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ജി വി രാജ പുരസ്കാരം 210- 2012 കാലഘട്ടത്തിലെ കായികരംഗത്ത് കേരളത്തില്‍ നിന്നും സംഭാവന നല്‍കിയ കായിക താരങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള മാനദണ്ഡമനുസരിച്ച് ദിജുവിനാണ് നല്‍കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.