ജിമ്മി ജോര്‍ജ് പുരസ്കാരം ജോസഫ് എബ്രഹാമിന്

വെള്ളി, 21 ഒക്‌ടോബര്‍ 2011 (18:23 IST)
ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് പുരസ്കാരത്തിനു അത്‌ലെറ്റായ ജോസഫ് എബ്രഹാമിനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണു പുരസ്കാരം.

ഇത്തവണത്തെ ജി വി രാജ പുരസ്കാരവും ജോസഫ്‌ ജി എബ്രഹാമിനായിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ്‌ ജി എബ്രഹാം സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ്‌ ജേതാവാണ്.

കോട്ടയം കോരുത്തോട് സ്വദേശിയാണ് ജോസഫ്‌ ജി എബ്രഹാം‌.

വെബ്ദുനിയ വായിക്കുക