ജര്‍മന്‍ ഗ്രാന്‍ഡ്പ്രിയിലും റെഡ് ബുള്ളിന്റെ വെറ്റല്‍ തന്നെ താരം
തിങ്കള്‍, 8 ജൂലൈ 2013 (17:07 IST)
PTI
PTI
ജര്‍മന്‍ ഗ്രാന്‍ഡ്പ്രിയിലും റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ തന്നെയാണ് ജേതാവ്. സ്വന്തം നാട്ടില്‍ ഇതുവരെ വെറ്റലിന് ഗ്രാന്‍ഡ്പ്രി ജേതാവാകാന്‍ കഴിഞ്ഞില്ല എന്ന പരാതിയും വെറ്റല്‍ ഇതോടെ പരിഹരിച്ചു. ജര്‍മന്‍ ഗ്രാന്‍ഡ്പ്രി സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ ഡ്രൈവറാണ് സെബാസ്റ്റ്യന്‍ വെറ്റല്‍.
ഹാട്രിക് ലോക ചാമ്പ്യനായ വെറ്റലിന്റെ സീസണിലെ നാലാം കിരീടമാണിത്. കരിയറിലെ മുപ്പാതാമത്തെ കിരീടമാണ് വെറ്റല്‍ ജര്‍മന്‍ ഗ്രാന്‍ഡ്പ്രിയില്‍ നേടിയത്. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ ഫെര്‍ണാഡോ അലോണ്‍സോയേക്കാള്‍ 36 പോയിന്റ് മുന്നിലെത്തി വെറ്റല്‍.
ജര്‍മന്‍ ഗ്രാന്‍ഡ്‌പ്രിയില്‍ റെഡ് ബുള്ളിന്റെ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ മാര്‍ക് വെബ്ബര്‍ ഓടിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ച് ക്യാമറമാന് പരിക്കേറ്റു. ഒമ്പത് ലാപ്പിനുശേഷം പിറ്റ് സ്റ്റോപ്പില്‍ ടയര്‍ മാറാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. മത്സരത്തില്‍ അതുവരെ രണ്ടാം സ്ഥാനത്തായിരുന്ന വെബ്ബറിന് ഏഴാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.