ഓസ്ട്രേലിയന്‍ ഓപ്പണ്‍ : ജോക്കോവിച്ചിന് കിരീടം

ഞായര്‍, 1 ഫെബ്രുവരി 2015 (18:03 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം നൊവാഗ് ജോക്കോവിച്ചിന്. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ തോല്പിച്ചു. (7-6, 6-7, 6-3, 6-0). ഇതോടെ, കരിയറിലെ അഞ്ചാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കിയിരിക്കുന്നത്.
 
മൂന്നു മണിക്കൂര്‍ 39 മിനിറ്റു നീണ്ടുനിന്ന മത്സരത്തിനു ശേഷം കരിയറിലെ എട്ടാം ഗ്ലാന്‍ഡ്‌സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ആദ്യ മൂന്നുസെറ്റുകളിലും സാധ്യത മുറെ നിലനിര്‍ത്തിയിരുന്നെങ്കിലും പിന്നീട് ജോക്കോവിച്ച് കളിയുടെ നിയന്ത്രണം സ്വന്തമാക്കുകയായിരുന്നു.
 
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇതു മൂന്നാം തവണയാണ് ജോക്കോവിച്ച് മുറെയെ തോല്‍പ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക