ഒളിമ്പ്യന്മാര്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ജോലി

വ്യാഴം, 20 സെപ്‌റ്റംബര്‍ 2012 (09:43 IST)
PRO
വ്യക്തിഗത ഇനങ്ങളില്‍ ഒളിമ്പിക്സില്‍ മത്സരിച്ച മലയാളി താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഒളിമ്പ്യന്മാര്‍ക്കും പരിശീലകര്‍ക്കും തന്റെ വസതിയില്‍ ന്ല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടിന്റുലൂക്ക, മയൂഖ ജോണി, രഞ്ജിത് മഹേശ്വരി, കെ ടി ഇര്‍ഫാന്‍ എന്നിവര്‍ക്കാകും ജോലി നല്‍കുക.
സംസ്ഥാനസര്‍ക്കാറിന്റെ വട്ടിയൂര്‍ക്കാവില്‍ തുടങ്ങുന്ന ഷൂട്ടിംഗ് അക്കാദമിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ഷൂട്ടിംഗ് പരിശീലകന്‍ സണ്ണി തോമസിനോട് കായികമന്ത്രി കെ ബി ഗണേഷ്കുമാര്‍ അഭ്യര്‍ഥിച്ചു.

വെബ്ദുനിയ വായിക്കുക