ഒളിമ്പിക്‍സ് ടിക്കറ്റ് വില്‍പ്പന നിര്‍ത്തി

PTIFILE
ഒളിമ്പിക്‍സ് സംഘാടകര്‍ 2008 ഒളിമ്പിക്‍സിനുള്ള ടിക്കറ്റ് വില്‍പ്പന അടുത്ത തിങ്കളാഴ്ച വരെ താല്‍ക്കാലിക നിര്‍ത്തിവച്ചു. ടിക്കറ്റ് വാങ്ങുന്നതിനു അപ്രതീക്ഷിത തിരക്ക് ബുക്കിംഗ് സിസ്റ്റം തകരാറിലായതിനെ തുടര്‍ന്നായിരുന്നു വില്‍പ്പന നിര്‍ത്തിയത്. ഒളിമ്പിക്‍സ് സംഘാടക സമിതിയുടെ പ്രത്യേക പ്രസ്ഥാവനയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വില്‍പ്പന നറ്റത്തുന്ന എല്ലാത്തരം യന്ത്രങ്ങളും തകരാറിലാകുകയായിരുന്നു. വില്‍പ്പന ആരംഭിച്ചതിന്‍റേ ആദ്യ മണിക്കൂറില്‍ തന്നെ വെബ്സൈറ്റില്‍ ടിക്കറ്റിനായി 200,000 പരം അപേക്ഷയാണ് ഓരോ സെക്കന്‍ഡിലും ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയുടെ ഭാഗമായി വെബ്സൈറ്റില്‍ ആദ്യ മണിക്കൂറില്‍ തന്നെ 8 ദശലക്ഷം സന്ദര്‍ശകരെത്തി.

ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടത്തില്‍ 1.8 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റതിനു ശേഷമാണ് യന്ത്രം തകരാറിലായത്. ഇതോടെ വില്‍പ്പന താല്‍ക്കാലികമായി നിറുത്തി. ടിക്കറ്റിനായി ടെലിഫോണില്‍ 2 ദശലക്ഷത്തിലധികം ആള്‍ക്കാര്‍ ടെലഫോണ്‍ വഴി ബന്ധപ്പെട്ടു. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ 9,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ടിക്കറ്റ് വില്‍പ്പന നടത്തുന്ന ബാങ്ക് ഓഫ് ചൈനയുടെ പല ശാഖകളിലും നീണ്ട ക്യൂവായിരുന്നു. സന്തോഷവാന്‍‌മാരും രാജ്യ സ്നേഹികളുമായ സ്വന്തം നാട്ടിലെ കാണികളെകൊണ്ട് സീറ്റ് നിറച്ച് ഒളിമ്പിക്‍സ് വന്‍ വിജയമാക്കണമെന്നാണ് ചൈനയുടെ ആഗ്രഹം.

മൂന്നു ഘട്ടങ്ങളിലെ വില്‍പ്പനയിലായി ഏഴു ദശലക്ഷം ടിക്കറ്റുകളാണ് ചൈന നീക്കി വച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും പ്രശസ്തമായ ജിം‌നാസ്റ്റിക്‍സിനും ടേബിള്‍ ടെന്നീസും വര്‍ണ്ണാഭമായ ഉദ്ഘാടന, സമാപന ചടങ്ങുകളും കാണാനുള്ള അവസരം നഷ്ടമാക്കരുതെന്നും ചൈന അഭ്യര്‍ത്ഥിത്തിക്കുന്നു.

വെബ്ദുനിയ വായിക്കുക