എംജിയും കാലിക്കറ്റും സെമിഫൈനലില്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (13:15 IST)
PRO
അഖിലേന്ത്യാ അന്തസ്സര്‍വകലാശാല ഫുട്‌ബോളില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. കലിക്കറ്റ് സര്‍വകലാശാലയും എം.ജി.സര്‍വകലാശാലയും സെമി ഫൈനലില്‍ കടന്നു.

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബര്‍ദന്‍ സര്‍വകലാശാലയെ വന്‍ മാര്‍ജിനില്‍ തറപറ്റിച്ചാണ് (7-2) എം.ജി.സര്‍വകലാശാല സെമിയില്‍ കടന്നത്. കലിക്കറ്റ് മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് എം.എല്‍.സുഖാദിയ സര്‍വകലാശാലയെയും പരാജയപ്പെടുത്തി.

വെബ്ദുനിയ വായിക്കുക