ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ശനി, 19 ഏപ്രില്‍ 2014 (15:55 IST)
PRO
PRO
ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് തോല്‍വി. കരുത്തരായ ഹോളണ്ടിനോടാണ് ഇന്ത്യയുടെ പുരുഷ ടീം പരാജയം രുചിച്ചത്.
രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിനോടും പരാജയപ്പെട്ടിരുന്നു. യൂറോപ്പ്യന്‍ പര്യടനത്തിലായ ഇന്ത്യ ഇന്നലെയാണ് ഹോളണ്ടിനോട് തോറ്റത്.

എന്നാല്‍ അയര്‍ലന്‍ഡില്‍ പര്യടനത്തിനായി പോയ ഇന്ത്യയുടെ വനിതാ ടീം ഡബ്ലിനില്‍ നടന്ന കളിയില്‍ ആതിഥേയരെ തറപ്പറ്റിച്ചു. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കരസ്ഥമാക്കി. സൗന്ദര്യ യെന്‍ഡാലയും സുനിതയും ഇന്ത്യയുടെ ഗോളുകള്‍ നേടി. അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നിക്കോള എവന്‍സിന്റെ സംഭാവനയായിരുന്നു.

വെബ്ദുനിയ വായിക്കുക