ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ സഹാറ ഫ്രാഞ്ചൈസി വാങ്ങി
ബുധന്‍, 17 ജൂലൈ 2013 (12:43 IST)
PRO
PRO
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ (ഐബിഎല്‍) സഹാറ ഗ്രൂപ്പ് ഫ്രാഞ്ചൈസി വാങ്ങി. സഹാറ ഗ്രൂപ്പ് ഐബിഎല്ലിലെ ലക്‌നൗ ഫ്രാഞ്ചൈസി വാങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് മത്സരങ്ങള്‍ ഓഗസ്റ്റ് 14 മുതല്‍ 31 വരെയാണ് നടക്കുന്നത്.
ഇന്ത്യയിലെ കായിക രംഗത്തിന് നേട്ടമുണ്ടാക്കുന്ന തരത്തില്‍ പുതിയ ബാഡ്മിന്റണ്‍ താരങ്ങളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഐബിഎല്‍ സഹായിക്കുമെന്ന് സഹാറ ചെയര്‍മാന്‍ സുബ്രതാ റോയ് പറഞ്ഞു. ഐബിഎല്ലുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഐബിഎല്‍ മത്സരങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുമെന്നും സുബ്രതാ റോയ് കൂട്ടിച്ചേര്‍ത്തു.
ബാഡ്മിന്റണിന് സഹായം നല്‍കിയ സഹാറയോട് നന്ദിയുണ്ടെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഖിലേഷ് ദാസ് പറഞ്ഞു. ഐബിഎല്‍ ആദ്യ പതിപ്പില്‍ മുംബൈ, പൂനെ, ഹൈദരാബാദ്, ഡല്‍ഹി, ബംഗളൂരു, ലഖ്‌നൗ എന്നീ ആറു നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.