ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനായി പെറുവിലെത്തിയ അര്‍ജന്റീന ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിന് നേരേ നാട്ടുകാര്‍ കല്ലെറിഞ്ഞതില്‍ പെറുവിന്റെ നാഷണല്‍ ഫുട്ബോള്‍ ടീമിന്റെ ക്ഷമാപണം. പെറുവിന്റെ തലസ്ഥാനമായ ലിമോയിലായിരുന്നു സംഭവം.
ബസിന്റെ ചില്ലുകള്‍ പലതും പൊട്ടിയെങ്കിലും താരങ്ങള്‍ക്കോ കോച്ചിനോ പരുക്കില്ല. മുന്‍പ് ട്രെയിനിംഗിനായി എത്തിയ ടീം കോച്ചിനെയും ആരാധകര്‍ കൈകാര്യം ചെയ്തിരുന്നു. അതിഥേയരെന്ന നിലയില്‍ അര്‍ജന്റിന ടീമിനെതിരെ ഉണ്ടായ ആക്രമണത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി പെറു ഫുട്ബോള്‍ അധികൃതര്‍ പറഞ്ഞു.