അനിശ്ചിതത്വം മാറി പെയ്​സ് റിയോയിലേക്ക്; ബൊപ്പെണ്ണയുടെ അഭ്യർഥന ടെന്നീസ്​ അസോസിയേഷൻ തള്ളി

Webdunia
ശനി, 11 ജൂണ്‍ 2016 (16:37 IST)
റിയോ ഒളിമ്പിക്​സിലേക്കുള്ള ഇന്ത്യൻ ടെന്നീസ്​ ടീമിൽ ലിയാണ്ടർ പെയ്​സിനെ ഉള്‍പ്പെടുത്തി. പുരുഷൻമാരുടെ ടെന്നീസ്​ ഡബിൾസിൽ ബൊപ്പെണ്ണയുടെ​ പങ്കാളിയായി പെയ്സ് കളിക്കും. പെയ്സിന് പകരം സാകേത്​ മൈനേനി വേണമെന്ന രോഹൻ ബൊപ്പെണ്ണയുടെ അഭ്യർഥന ആൾ ഇന്ത്യാ ടെന്നീസ്​ അസോസിയേഷൻ തള്ളുകയായിരുന്നു. അനിശ്ചിതത്വം നീങ്ങിയതോടെ ഏഴ്​ ഒളിമ്പിക്​സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമാകും പെയ്​സ്​.
 
പെയ്​സി​നെ ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ മെഡൽ സാധ്യത വർധിക്കുമെന്ന് ആൾ ഇന്ത്യാ ടെന്നീസ്​ അസോസിയേഷൻ വിലയിരുത്തി. മിക്​സഡ്​ ഡബിൾസിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നത്​ രോഹൻ ബൊപ്പെണ്ണയും സാനിയ മിർസയുമാണെന്നും വനിതാ വിഭാഗം ഡബിൾസിൽ സാനിയ മിർസയും പ്രാർഥന തുംബാരെയുമാണെന്നും ടെന്നീസ്​ അസോസിയേഷൻ മേധാവി അനിൽ ഖന്നെ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article