ഭയക്കേണ്ടതുണ്ട് ഇക്കാര്യത്തില്‍; സർപ്പത്തെയും അവയുടെ മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (14:28 IST)
വിശ്വാസങ്ങളുടെ ഭാഗമായി നാഗങ്ങളെ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. പ്രത്യേക പൂജയും ആരാധനയും തുടരുന്ന പതിവും നിലനിന്നിരുന്നു.

ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊല്ലുന്നതും പതിവാണ്. ഇതു മൂലം ദോഷങ്ങള്‍ വിടാതെ പിന്തുടരുമെന്ന വിശ്വാസവുമുണ്ട്. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും.

നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണ് അചാര്യന്മാര്‍ പറയുന്നത്. വിശ്വാസങ്ങളുടെയും ആരാധനകളുടെയും ഭാഗമായ സർപ്പത്തെയും അവയുടെ മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടാകുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്.

പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിച്ചാല്‍ ദോഷങ്ങള്‍ മാറും. ഇവയ്‌ക്കായി കേരളത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടത്തേണ്ടത് അത്യാവശ്യമാണ്. ഇതനുസരിച്ചാകണം പരിഹാരക്രമങ്ങള്‍ ചെയ്യാന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article