സ്‌ത്രീകൾക്ക് പ്രിയപ്പെട്ടവർ എന്നും ഇവരാണ്!

Webdunia
ശനി, 23 ജൂണ്‍ 2018 (15:34 IST)
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായിരിക്കും. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിന്‍റെയും ഭാവിയുടെയും സൂചകങ്ങളുമായിരിക്കും. 
 
ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.
 
ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ശൂരനായും ആത്മജ്ഞാനിയായും ചതുരശ്രരൂപമായ ശരീരമുള്ളവനായും ബുദ്ധിയുള്ളവനായുമായിരിക്കും. എന്നാൽ തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും. സ്‌ത്രീകൾക്ക് ഞായറാഴ്‌ച ജനിക്കുന്ന പുരുഷന്മാരോടായിരിക്കും കൂടുതൽ താൽപ്പര്യമുണ്ടാകുക.

അനുബന്ധ വാര്‍ത്തകള്‍

Next Article