മരണ വീട്ടിൽ പോയെങ്കിൽ ശരീരശുദ്ധി വരുത്തിയിട്ടേ മറ്റ് വീടുകളിൽ കയറാൻ പാടുള്ളൂ? സത്യം ഇതാണ്

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (15:52 IST)
പുരാതനകാലം മുതൽ നമ്മൾ പിന്തുടർന്നുവരുന്ന ചില വിശ്വാസങ്ങൾ ഉണ്ട്. അവ സത്യമാണോ അല്ലയോ എന്നു നമ്മള്‍ ചിന്തിക്കാറില്ല, അന്വേഷിക്കാറില്ല. അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഒന്നാണ് മരണ വീടുകളിൽ ചെന്നതിന് ശേഷം തിരിച്ച് വീട്ടിലേക്ക് കയറുന്നത് കുളിച്ച് ശുദ്ധിയോടെ ആയിരിക്കണം എന്നത്.
 
ഇതിന് പിന്നിലെ കാരണം പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടില്ല. പണ്ടുമുതൽ പറഞ്ഞ് കേട്ട കാര്യങ്ങൾ അതുപോലെ പിന്തുടരുന്നു എന്നുമാത്രം. മരണ വീട്ടിൽ നിന്ന് നേരെ സ്വന്തം വീട്ടിലോ മറ്റു വീടുകളിലോ പ്രവേശിച്ചാല്‍ കുടുംബത്തിനും അംഗങ്ങള്‍ക്കും ഐശ്വര്യക്കേട് സംഭവിക്കുമെന്നാണ് ഒരു വിഭാഗം പേരുടെ വിശ്വാസം.
 
മരണം സംഭിച്ച വീട് അശുദ്ധിയായെന്നും മറ്റുള്ള ഇടങ്ങളിലേക്ക് അശുദ്ധി പ്രവേശിക്കാതിരിക്കുന്നതിനുമാണ് ശരീരശുദ്ധി വരുത്തണമെന്ന് പറയുന്നതെന്നുമാണ് വിശ്വാസം. ഈ വിശ്വാസം പിന്തുടര്‍ന്നു പോന്നിരുന്നവര്‍ പണ്ടുകാലത്ത് ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമെ വീടുകളില്‍ പ്രവേശിക്കൂ.
 
പിന്തുടരാൻ തുടങ്ങിയിട്ട് കാലങ്ങളായി. പല ആചാരങ്ങളും അനാചാരങ്ങളും നിർത്തിയെങ്കിലും ഇപ്പോഴും ഇതൊക്കെ അങ്ങനെ തന്നെ നിലനിൽക്കുന്നു. ഇത്തരം വിശ്വാസത്തിന് യാതൊരു അടിത്തറയുമില്ല എന്നതാണ് സത്യം. പൂര്‍വ്വികർ ചെയ്‌തിരുന്ന ചില കാര്യങ്ങള്‍ ഇന്നു തുടരുക മാത്രമാണ് ചെയ്യുന്നത്.
 
മരണം സംഭവിച്ച വീട് സന്ദര്‍ശിക്കുന്നതു മൂലം ഒരു ദോഷവും സംഭവിക്കില്ല. ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ശരീരശുദ്ധി വരുത്തണമെന്നടക്കമുള്ള വിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഒരു ഗ്രന്ഥങ്ങളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പറയുന്നില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article