എന്തിന് വേണ്ടിയാണ് തുലാഭാരം നടത്തുന്നത്? ഇതിന് പിന്നിലെ ഐതീഹ്യം എന്ത്?

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (12:42 IST)
ഹൈന്ദവ വിശ്വാസപ്രകാരം അമ്പലങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ശർക്കര, പഴം, കരിക്ക് തുടങ്ങിയവ മുതൽ സ്വർണം വരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഭക്തന്റെ തൂക്കത്തിന് അനുസൃതമായോ അതിന് കൂടുതലോ ദ്രവ്യം തുലാസിൽ വെച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ്.
 
നേർച്ച നേരുന്നയാൾ തന്നെയാണ് ഉപയോഗിക്കേണ്ട ദ്രവ്യം തിരഞ്ഞെടുക്കുന്നതും. ഇതിന് പിന്നിൽ ഐതീഹ്യമുണ്ട്. ആദ്യമായി തുലാഭാരം നടത്തിയത് ഭഗവാൻ ശ്രീ കൃഷ്‌ണന് ആയിരുന്നു. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. 
 
തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല . അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രധാനം ഭക്തൊയോടെയുള്ള സമർപ്പണമാണെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article